30 August, 2012

Effective Parenting

BE THE BEST
വിദ്യാര്‍ഥികളെ മികച്ച വിജയത്തിലേക്ക് കൈ പിടിചെത്തിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച പ്രവര്‍ത്തനമാണ് KNOWLEDGE HUNTERS... 
ഈ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി രക്ഷിതാക്കള്‍ക്കായി ഒരു കൌണ്‍സിലിംഗ് പരിപാടി നടത്തുന്നു...സെപ്റ്റംബര്‍ രണ്ടിന് മലപ്പുറം ജില്ലയിലെ കാവതികുളം ജി.യു.പി.എസില്‍ പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ശ്രി.സുവ്രറ്റ്.എം.ടി ക്ലാസ്സെടുക്കുന്നു..
ഏവര്‍ക്കും സ്വാഗതം..


www.dreamersindia.tk

26 August, 2012

നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു

Published on  26 Aug 2012


വാഷിങ്ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഈ മാസാദ്യം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതിനെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണു മരണകാരണമെന്നു കുടുംബവൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കന്‍ ബഹിയാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള 'അപ്പോളോ 11' പേടകം 1969 ജൂലായ് 20നാണു ചന്ദ്രനിലിറങ്ങിയത്. മിഷന്‍ കമാന്‍ഡറായ ആംസ്‌ട്രോങ്ങാണ് ആദ്യം ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയത്. തുടര്‍ന്ന് അദ്ദേഹം ഉച്ചരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി: 'മനുഷ്യന് ഇതൊരു ചെറു കാല്‍വെപ്പ്; മാനവകുലത്തിനാവട്ടെ വലിയൊരു കുതിച്ചുചാട്ടവും.' മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്.

യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനു ജനിച്ച ആംസ്‌ട്രോങ് 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം യു.എസ്. നാവികസേനയില്‍ വൈമാനികനായി. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തു. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്നു. 1962ല്‍ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യില്‍ പരിശീലനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ 'നാസ'യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു.

www.mathrubhumi.com


















23 August, 2012

Learn India Season 2

പുതിയ ഋതുവുമായി 'ലേണ്‍ ഇന്ത്യ' വീണ്ടും

വിദ്യാര്‍ഥികളില്‍ നിന്ന് സന്നദ്ധസേവകരെ വാര്‍ത്തെടുക്കുക എന്ന ഉദ്ധേശത്തോടെ 2011 നവംബറില്‍ Dreamer's India രൂപം നല്കിയ പദ്ധതിയാണ് ലേണ്‍ ഇന്ത്യ. വര്‍ഷത്തില്‍ രണ്ടു പ്രാവിശ്യം വീതം പ്രത്യേകം തിരഞ്ഞെടുക്കപെട്ട 16നും 22 നും ഇടയില്‍ പ്രായമുള്ള മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സന്നദ്ധസേവനത്തിന്റെയും സാമൂഹ്യപ്രവര്ത്തനത്തിന്റെയും ബാലപാഠങ്ങള്‍ കൈമാറുന്ന പദ്ധതി വരും തലമുറകളുടെ ആത്മാവുകള്‍ സമ്മേളിക്കുന്ന ഇടങ്ങള്‍ കൂടിയാണ്. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകരും പരിസ്ഥിതി പ്രവര്‍ത്തകരും അവരുടെ അനുഭവങ്ങള്‍ കൈമാറ്റം ചെയ്യുന്ന ഈ സംഗമത്തില്‍ Life Skill Development, Leadership Quality Development തുടങ്ങിയ മനശാസ്ത്ര ക്ലാസുകളും വിദ്യാര്ഥികള്‍ക്കായി ഒരുക്കാറുണ്ട്. 2011 ഡിസംബറില്‍ നടത്തിയ ലേണ്‍ ഇന്ത്യയുടെ സീസണ്‍ 1 ല്‍ മുപ്പതോളം വിദ്യാര്ഥികള്‍ പങ്കെടുക്കുകയും Dreamer's Indiaയിലൂടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്തു.

വിജയകരമായ ഒന്നാം സീസണ് നു ശേഷം 2012ല്‍ പുതിയ സീസണുമായി ഞങ്ങള്‍ രംഗം ചെയ്യുകയാണ്. സെപ്ടംബര്‍ 8,9 തിയതികളില്‍ കോട്ടക്കല്‍ GMUP സ്കൂളിലാണ് ക്യാമ്പ്‌ നടക്കുക. മുന്‍ വര്‍ഷങ്ങളിലെത് പോലെ മലപ്പുറം ജില്ലയിലെ ഹയര്‍ സെക്കണ്ടറി, ഡിഗ്രി വിദ്യാര്ഥികള്‍ക്കാണ് ഇത്തവണയും പങ്കെടുക്കാന്‍ അവസരം. വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കൊപ്പം മനശാസ്ത്ര ക്ലാസുകളും ക്രിടിക്കല്‍ കെയര്‍ തുടങ്ങിയ പ്രാക്റ്റിക്കല്‍ ക്ലാസ്സുകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9633736322, 9048064805 എന്നനമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റു വിവരങ്ങള്‍ Dreamer's Indiaയുടെ ബ്ലോഗിലും ഫേസ് ബുക്ക്‌ അക്കൌണ്ടുകളിലും പ്രതീക്ഷിക്കുക

for registarion Click here

10 August, 2012

"SETS" (MATHS) QUESTION PAPER FOR +1


പി.കെ.എം.എം.എച്.എച്.എസിലെ ഗണിത അധ്യാപകന്‍ ശ്രി.ആശിഷ് ശേഖരിച്ച കഴിഞ്ഞ ആറ് വര്‍ഷത്തെ +1 കണക്കിലെ sets എന്ന ന്റെ ആണ് ഇന്നത്തെ പോസ്റ്റ്‌.

Click Here to download question paper

08 August, 2012

ശരിയോ തെറ്റോ?

ഫിസിക്സിലെ പ്രസിദ്ധമായ ഒരു സമവാക്യമാണ് w=fxsxcosƟ എന്നത്.ഇത് മുകളില്‍ കാണുന്ന ചിത്രത്തില്‍ പ്രയോഗിച്ചു നോക്കാം.

f=mg

Ɵ=90

cosƟ=0

work= fxsx0

       =0

ഇതിന്‍റെ അര്‍ഥം മുകളിലത്തെ ചിത്രത്തിലെ ആള്‍ വര്‍ക്ക് ഒന്നും ചെയ്തിട്ടില്ല എന്നല്ലേ....അപ്പോള്‍ ഈ ജോലിക്കാരന് കൂലി കൊടുക്കാന്‍ പറ്റുമോ...?

ഇത് ശരിയാണോ തെറ്റാണോ? നിങ്ങളുടെ ഉത്തരം abidomar.97@gmail.com ലേക്ക് അയക്കുക...ശരിയുത്തരം പഠനമുറിയില്‍ പ്രസിദ്ധീകരിക്കും കേട്ടോ....

ഉടന്‍ വരുന്നു...District Merit Scholarship 2012

പത്താം ക്ലാസ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ അല്ലെങ്കില്‍ A1 (CBSE) ലഭിച്ചവര്‍ക്കുള്ള scholarship ഒരു  ആണ്  ഡിസ്ട്രിക്റ്റ് മെറിറ്റ്‌ scholarship. ...വിശദ വിവരങ്ങള്‍ താഴത്തെ പട്ടികയില്‍ നല്‍കുന്നു...അപേക്ഷ സമര്‍പ്പിക്കേണ്ട തീയ്യതിയും വിശദ വിവരങ്ങളും വരും ദിവസങ്ങളില്‍ അറിയിക്കും..

Rate of Scholarship:
Rs. 1,250/- per annum.
Eligibility:
Should have scored A Plus in all subjects in the SSLC Examination March 2011, conducted by Board of Public Examinations, Kerala State.

Should be studying for Higher Secondary/ VHSC/ ITI/ Poly Technic Course.
______FOR FURTHER DETAILS PLEASE SEE THE UPCOMING POSTS IN PADANAMURI.TK

07 August, 2012

ഇന്നത്തെ വായന.

വായനാദിനം കഴിഞ്ഞു..എന്നാലും പുതിയ വായനയുടെ പ്രസക്തി അവസാനിക്കുന്നില്ല. അതുകൊണ്ടാണ് ഈ വൈകിയ വേളയില്‍ ഇങ്ങനെ രു പോസ്റ്റ്‌.:

പുസ്തകങ്ങളുടെ കാലം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി.വായനയുടെ ഡിജിറ്റല്‍ വഴിയിലേക്ക് ഇന്ന് കേരളം ചുവടുവെക്കുന്നു.പുതിയ യുഗത്തിന് അനിയോജ്യമായ രീതിയില്‍ വായന പുനര്ജ്ജനിക്കുകയാണ്.പുസ്തകം വായിക്കുന്ന പതിവില്‍ നിന്ന് മാറി ഇ-ബുക്ക് reader വായനയിലേക്ക് മാറുകയാണ്‌ പലരും.ലാപ്റ്റൊപിനെക്കളും മികച്ച വായനാനുഭവമാണ് ടാബ്ലെറ്റ് നല്‍കുന്നതെന്ന് ഉപയോഗിക്കുന്നവര്‍ പറയുന്നു.ആയിരം പുസ്തകങ്ങള്‍ ഒരൊറ്റ ടാബ്ലെടില്‍ കൊണ്ടുനടക്കാന്‍ പറ്റുമെന്നുതന്നെയാണ്  ഏറ്റവും വലിയ ഗുണം.മലയാളം പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയില്ലെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ സുലഭമായി ലഭിക്കുന്നു.

ടാബ്ലെറ്റ് വായനക്കായി കൂടുതല്‍ പുസ്തകങ്ങള്‍ ഈ ബ്ലോഗിന്‍റെ തന്നെ പല പോസ്റ്റുകളില്‍ നിന്നും ലഭ്യമാണ്.

പഠനമുറിക്ക് പുതിയ EduBlog

പഠനമുറിക്ക് പുതിയ edublog ആരംഭിച്ചു...
visit: www.edupadanamuri.tk

പഠനമുറി www.padanamuri.tk ലേക്ക്

നമ്മുടെ ബ്ലോഗിന് ഇതാ.. ഒരു പുതിയ മാറ്റം വരുന്നു.  http://www.padanamuri.blogspot.in/ എന്ന നീളന്‍ വെബ് വിലാസത്തെ http://padanamuri.tk/ എന്ന കൊച്ചു വിലാസത്തിലേക്ക് ഒതുക്കിയിരിക്കുന്നു. അതായത് ആദ്യ അഡ്രസ് അടിച്ചാലും ഓട്ടോമാറ്റിക്കായി http://padanamuri.tk/ ലേക്ക് എത്തിക്കോളും. എന്നാല്‍ ബ്ലോഗിന്റെ സൌകര്യങ്ങളില്‍ നിന്ന് ഒട്ടും തന്നെ വിട്ടുമാറാന്‍ ശ്രമിക്കുന്നില്ല. അതായത് മാറ്റം പ്രധാനമായും പേരില്‍ മാത്രം ഒതുങ്ങും.

06 August, 2012

Society's Medical Store

Dear friends
We, an activists group of Malappuram Dist of Kerala the most drug consuming dist in India, recently formed a society – kerala health careseekers mutual service society – to intervene in the market of essentials to healthcare
Here are some statistics that remind us of the challenges in the Indian healthcare domain:
  • Over 30% people in rural India and 20% in urban India don’t seek treatment for lack of financial resources.
  • Every year nearly 39 million people in India are pushed into poverty because of ill-health.
  • The common man spends 72% of out-of-pocket expenditure on drugs.
  • India’s current public spending on health at 0.94% of GDP is among the lowest in the world.

In such a scenario, the work undertaken by kerala healthcare seekers mutual service society gains significance. The society , through its direct intervention programs at primary healthcare level and through sustain lobbying & advocacy on health policy with state & national governments .
Our first venture is a life saving drug store chain running on no-profit no- loss basis to reduce the cost of drugs .Along with this we wish to promote the necessasity of generic drugs among health careseekers . This initiative is mainly targeted to help the marginalised community. This has been able to effect positive changes in the communities it serves.
Awaiting your co operation
Rajankala m
Executive director